ആറു മാസത്തിലൊരിക്കൽ കാഴ്ച പരിശോധന നടത്തണം, ഈ രോഗങ്ങൾ കണ്ണിന് ഭീഷണിയാകരുത്
കണ്ണിനെ നേരിട്ട് ബാധിക്കുന്ന രോഗങ്ങൾക്ക് പുറമേ മറ്റുചില രോഗങ്ങളും കാഴ്ചശക്തിയെ ബാധിക്കാറുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നമ്മുടെ കാഴ്ചശക്തിയെ ബാധിക്കാവുന്ന രോഗങ്ങളാണ്. ഈ രോഗങ്ങളുള്ളവർ ആറ് മാസത്തിലൊരിക്കൽ കാഴ്ചപരിശോധന നടത്തുന്നത് കാഴ്ചയെ സംരക്ഷിക്കാൻ സഹായിക്കും. മാത്രമല്ല, രോഗം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ക്രമേണ കണ്ണിലെ ഞരമ്പുകളെ ബാധിക്കാനും ഇടയുണ്ട്. നേത്രരോഗവിദഗ്ധനെ കണ്ട് കണ്ണിന് വേണ്ട വ്യായാമങ്ങളും മനസിലാക്കുകയും അവ പിന്തുടരുകയും ചെയ്യേണ്ടതുണ്ട്. രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിച്ചില്ലെങ്കിൽ കാഴ്ചയെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. കൃത്യമായ പരിചരണം നൽകിയും വേണ്ടത്ര പോഷകം ഉറപ്പാക്കിയും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം. രോഗങ്ങളില്ലെങ്കിലും നാല്പത് വയസിന് ശേഷം വർഷത്തിലൊരിക്കൽ വിശദമായ നേത്രപരിശോധന നടത്തുക.