ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാദ്ധ്യത; മക്കയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി സൗദി
മക്ക: മക്കയിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതായി കാലാവാസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മക്കയിലെ ഗ്രാന്റ് മോസ്കിൽ വിവിധ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളിലും മഴ മൂലമുള്ള അസൗകര്യം ഒഴിവാക്കാനുള്ല സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.മഴ കൂടാതെ ആലിപ്പഴം വീഴ്ച, കാഴ്ച മറയ്ക്കുന്ന തരത്തിലെ മൂടൽ മഞ്ഞ്, ഉയർന്ന തിരമാലകൾ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതല്‍ തന്നെ മക്ക, മദീന, വടക്കന്‍ അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിച്ച് വരുന്നുണ്ട്. മഴ മൂലം, മക്ക, ജിദ്ദ, റാബിഗ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും ഓണ്‍ലൈന്‍ ക്ലാസുകൾ പ്രഖ്യാപിച്ചിരുന്നു.അതേ സമയം ആറാം തീയതി വെള്ളിയാഴ്ച വരെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടി മഴ പെയ്യുമെന്ന് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു