വിദേശത്തായിരിക്കുമ്പോള്‍ അടുപ്പം, നാട്ടില്‍വെച്ചും പീഡനം; ദൃശ്യങ്ങളും പകര്‍ത്തി, യുവാവ് അറസ്റ്റില്‍
മലപ്പുറം: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മാറഞ്ചേരി സ്വദേശിയായ മലയംകുളത്തില്‍ റിയാസി(42)നെയാണ് കൊണ്ടോട്ടി എസ്.ഐ. കെ. നൗഫലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
വിദേശത്ത് കുടുംബത്തിനൊപ്പം താമസിക്കുന്ന സമയത്ത് പരാതിക്കാരിയുമായി അടുപ്പംസ്ഥാപിച്ച പ്രതി 2008 മുതല്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതിയിലെ ആരോപണം. തുടര്‍ന്ന് 2019-ല്‍ യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷം വിവാഹവാഗ്ദാനം നല്‍കിയും ലൈംഗികമായി പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് പ്രതി വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍വാങ്ങി. ഇതോടെ യുവതിയും റിയാസുമായി അകലംപാലിച്ചു.
എന്നാല്‍, അകലാന്ശ്രമിച്ച യുവതിയെ നേരത്തെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച് പ്രതി വീണ്ടും ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടില്‍വെച്ചും കോഴിക്കോട് ഫ്ളാറ്റില്‍വെച്ചും പലതവണ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും.