തൃശൂരിൽ കമാനം വീണ് ഓട്ടോ തകർന്നു; ഡ്രൈവർക്കും വഴിയാത്രക്കാരിക്കും പരിക്ക്
തൃശൂർ: തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ കമാനം വീണ് ഓട്ടോറിക്ഷ തകർന്നു. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കമാനമാണ് തകർന്ന് വീണത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ അവിണിശേരി സ്വദേശി ജോണിയ്ക്കും വഴിയാത്രക്കാരിയായ ഗുരുവായൂർ കാവീട് സ്വദേശി മേഴ്സി ആന്റണി എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന കമാനമാണ് തകർന്നുവീണത്. അപകടത്തോടെ റോഡിൽ ഗതാഗതതടസവും നേരിട്ടു. ഫയർഫോഴ്സ്എത്തിയാണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നിർമിച്ച കമാനം മുറിച്ചുമാറ്റിയത്. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിന്റെ പല ഭാഗങ്ങളിലും കമാനങ്ങളും എൽഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.