പുതിയ ഡീല്‍ ഉറപ്പിച്ച് ഇന്ത്യയും-ശ്രീലങ്കയും ; പിന്നില്‍ വന്‍ ലക്ഷ്യം
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. ശ്രീലങ്കന്‍ പൊലീസിന് 125 എസ് യു വികൾ ഇന്ത്യ കൈമാറി. ഇതുകൂടാതെ 375 എണ്ണം കൂടി ഉടന്‍ കൈമാറും. മഹീന്ദ്രയുടെ സ്കോര്‍പ്പിയോ ക്ലാസിക്ക് വാഹനങ്ങളാണ് നല്‍കിയത്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗോപാല്‍ ബാഗ്ലെ ശ്രീലങ്കന്‍ മന്ത്രി ടൈറന് അല്ലെസിന് വാഹനങ്ങള്‍ കൈമാറുകയായിരുന്നു.