ഹൈസ്കൂൾ കുട്ടികൾക്ക് കഞ്ചാവ് നൽകി ലഹരിക്കടിമയാക്കുന്ന പ്രതി പിടിയിൽ
കാഞ്ഞങ്ങാട്: തീരദേശത്തുള്ള സ്കൂളിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ നിർബന്ധിച്ചു കഞ്ചാവ് ബീഡി വലിപ്പിച്ച ശ്യാം മോഹന്റെ മകൻ . മോഹനൻ,32 വയസ്, മരക്കാപ്പു കടപ്പുറം,
എന്നയാളെ ആണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സ്ക്വാഡും ഹോസ്ദുർഗ് ഇൻസ്പെക്ടർ ഓഫ് പോലീസ് കെ. പി. ഷൈനും ചേർന്ന് നടത്തിയ റൈഡിൽ അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിൽ എസ് ഐ വേലായുധൻ,അബുബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, എന്നിവർ ഉണ്ടായിരുന്നു.ശ്യാമിന് മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് പോലീസിലും എക്സൈസിലും ആയി 8 കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ജയിലിൽ അടച്ചു.