ദില്ലി കീഴടക്കുമോ ഇന്നോവ മുതലാളി? എത്തുന്നത് വമ്പൻ പ്ലാനുകളുമായി!
2023 ഓട്ടോ എക്സ്പോയിൽ പുതിയ ഇന്നോവ ഹൈക്രോസിനൊപ്പം ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജൻ പവർ വാഹനങ്ങൾ പ്രദർശിപ്പിക്കുമെന്ന് ടൊയോട്ട അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി GR മോഡലും കമ്പനി പ്രദർശിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. പുതിയ ലാൻഡ് ക്രൂയിസർ 300-ഉം ടൊയോട്ട GR കൊറോള ഹാച്ച്ബാക്കും ഇന്ത്യൻ ഓട്ടോ എക്സ്പോയുടെ 16-ാം പതിപ്പിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുണ്ട്.
ജിആര്‍ കൊറോള ഹാച്ച്ബാക്കിലൂടെ, GR അല്ലെങ്കിൽ ഗാസോ റേസിംഗ് മോഡലുകളിലെ പൊതു താൽപ്പര്യം അളക്കാൻ ടൊയോട്ട ലക്ഷ്യമിടുന്നു. വിദേശത്ത് വിൽപ്പനയ്ക്കെത്തുന്ന കൊറോള ഹാച്ച്ബാക്കിന്റെ പ്രകടന പതിപ്പാണ് ജിആർ കൊറോള. ടൊയോട്ടയുടെ ഗാസൂ റേസിംഗ് പെർഫോമൻസ് ഡിവിഷൻ ഇത് പുനർനിർമ്മിച്ചു. ഇത് ടൊയോട്ടയുടെ ടിഎൻജിഎ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഗാസൂ റേസിംഗ് നിർമ്മിച്ച വളരെ കർക്കശമായ ബോഡിയുമായാണ് ഇത് വരുന്നത്. ഇതിന് ചേസിസ് ജോയിന്റുകൾക്ക് ചുറ്റും അധിക വെൽഡുകളും വിവിധ ഘടകങ്ങൾക്കിടയിൽ ശക്തമായ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ട്. ടൊയോട്ട GR കൊറോളയെ (1474kg കെർബ്) സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഭാരം കുറഞ്ഞതാക്കുന്ന ഭാരം കുറഞ്ഞ മെറ്റീരിയലുകളും ജിആര്‍ ഉപയോഗിച്ചിട്ടുണ്ട്