ഡല്‍ഹിയില്‍ പെണ്‍കുട്ടി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത് 12 കിലോമീറ്റര്‍..!! സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്
ന്യൂഡൽഹി: മനുഷ്യ മനസാക്ഷിയെ നടക്കുന്ന റോഡ് അപകടവാര്ത്തയുമായാണ് പുതുവത്സര ദിനത്തില്‍ ഡല്‍ഹി ഉണര്‍ന്നത്. ഡല്‍ഹിയിലെ തെരുവിലൂടെ ഒരു പെണ്‍കുട്ടി വലിച്ചിഴയ്ക്കപ്പെട്ടത് 12 കിലോമീറ്ററാണ്.
വാഹനത്തില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ഒന്നര മണിക്കൂറോളമാണ് കാര്‍ വലിച്ചിഴച്ചത്. ഈ സംഭവത്തിന്റെ CCTV ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യത്തില്‍ ഉയർന്ന ഡിവൈഡറുള്ള റോഡിലൂടെ മാരുതി സുസുക്കി ബലേനോ പോകുന്നതും കാറിനടിയില്‍ ഒരു മങ്ങിയ രൂപവും കാണാം.
പുതിയ സിസിടിവി ദൃശ്യങ്ങളില്‍ ഡല്‍ഹിയിലെ കാഞ്ജവാല മേഖലയിൽ കാർ യു-ടേൺ ചെയ്യുന്നത് കാണാം. ഇതില്‍ വാഹനത്തിന്റെ അടിയില്‍ സ്ത്രീയുടെ ശരീരം ദൃശ്യമാണ്. പുലർച്ചെ 3:34 മുതലുള്ള ഫൂട്ടേജിൽ വാഹനം ലാഡ്പൂർ ഗ്രാമത്തിന് അൽപ്പം മുമ്പായി യു-ടേൺ എടുത്ത് തോസി ഗ്രാമത്തിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു.
ഞായറാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി തട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വസ്ത്രം കാറില്‍ കുടുങ്ങുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.