അവഗണിക്കരുത് ഡയബറ്റിക് റെറ്റിനോപതിയെ, യഥാസമയം ചികിത്സ തേടാതിരുന്നാൽ അന്ധതയിലേക്ക് നയിക്കും
പ്രമേഹം കണ്ണുകൾക്ക് സൃഷ്ടിക്കുന്ന ഭീഷണിയാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹമുള്ളവർ വർഷത്തിലൊരിക്കൽ നിർബന്ധമായും നേത്രപരിശോധന നടത്തണം. ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തിയാൽ രോഗത്തെ അവഗണിക്കരുത്. നേത്രരോഗ വിദഗ്ധന്റെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധിക്കുക. കടുത്ത ഡയബറ്റിക് റെറ്റിനോപ്പതിയുള്ളവർ ഒന്ന് മുതൽ മൂന്ന് മാസത്തെ ഇടവേളയിലാണ് നേത്രപരിശോധന നടത്തേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.പ്രമേഹമുള്ള ഗർഭിണികളിൽ ഡയബറ്റിക് റെറ്റിനോപ്പതി വേഗത്തിൽ വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഗർഭകാലത്തിന്റെ ആദ്യ മൂന്ന് മാസത്തിൽതന്നെ കണ്ണുകൾ പരിശോധിച്ച് ചികിത്സ തേടേണ്ടതാണ്. ഓർക്കുക,ഡയബറ്റിക് റെറ്റിനോപതിക്ക് യഥാസമയം ചികിത്സ തേടാതിരുന്നാൽ ഗുരുതരമായ അന്ധത സംഭവിക്കും.