മെക്സിക്കോയില്‍ ജയിലില്‍ വെടിവയ്പ്പ്; 14 മരണം
മെക്സിക്കോയിലെ സ്യൂഡാസ്വാറസിലെ ജയിലില്‍ അക്രമിസംഘം നടത്തിയ വെടിവയ്പ്പില്‍ 14 മരണം. ആയുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘമാണ് വെടിയുതിര്‍ത്തത്. 10 തടവുകാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടെ 24 തടവുകാര്‍ അക്രമങ്ങള്‍ക്കിടയില്‍ ഒാടിപ്പോയി. മെക്സിക്കന്‍ സമയം രാവിലെ ഏഴുമണിയോടെയായിരുന്നു ആക്രമണം. കവചിത വാഹനങ്ങളിലാണ് ആയുധധാരികള്‍ എത്തിയത്. ജയില്‍ വെടിവയ്പ്പിന് മുന്‍പ് ബൊളിവാര്‍ഡിന് സമീപം പൊലീസിന് നേരെയും വെടിയുതിര്‍ത്തിരുന്നു. പൊലീസ് ഇവരെ പിന്തുടര്ന്ന് നാലുപേരെ കസ്റ്റഡിയിലെടുത്തു. ഒരു വാഹനവും പിടിച്ചെടുത്തു.