ചത്ത കോഴികളെ നല്ല ഇറച്ചിയെന്ന വ്യാജേന വിൽക്കുന്നു; കേരളത്തിലേക്ക് എത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്ന്
തിരുവനന്തപുരം: കേരളത്തിലേക്ക് ചത്ത കോഴികളെ കടത്തുന്നുവെന്ന് റിപ്പോർട്ട്. ഹോട്ടല്‍, കാറ്ററിങ്, ബേക്കറികൾ എന്നിവിടങ്ങളിലേക്ക് ചത്ത കോഴികളെ എത്തിക്കുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. കേരള-തമിഴ്നാട്ടിൽ നിന്നാണ് ചത്ത കോഴികളെ നല്ല കോഴിയാണെന്ന വ്യാജേന എത്തിച്ച് വിൽപ്പന നടത്തുന്നത്.
കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴിക്ക് സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് 20 രൂപ വരെ വിലക്കുറവ് ഉള്ളതായും റിപ്പോർട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വെറും 50 രൂപയ്ക്കുവരെ കോഴി ലഭ്യമാകുന്നുണ്ട്. ഇറച്ചിക്കടകളിലേക്ക് ലോറിയില്‍ കോഴികളെ എത്തുമ്പോള്‍ ലോഡില്‍ ചത്ത കോഴികള്‍ ഉണ്ടാകും. ഇതിനെ ചില കടക്കാർ കുറഞ്ഞ വിലയ്ക്ക് വാങ്ങി തിരുവനന്തപുരത്തെ ചില ഹോട്ടലുകളിലേക്ക് വിൽപ്പന നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.