മരണകാരണം കഴുത്ത് ഞെരിഞ്ഞത്; യുവസംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന
തിരുവനന്തപുരത്തെ യുവസംവിധായികയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. കഴുത്ത് ഞെരിഞ്ഞതാണ് നയനാ സൂര്യയുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ ഉള്‍പ്പെടെ മുറിവുകള്‍ കണ്ടെത്തിയതിലും ദുരൂഹത. ലെനിന് രാജേന്ദ്രന്റെ സഹായിയായിരുന്ന നയനയെ മൂന്നുവര്‍ഷം മുന്‍പാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.