സൂര്യനഗരി എക്സ്പ്രസ് ട്രെയിനിന്റെ എട്ട് കോച്ചുകൾ പാളം തെറ്റി, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ജോധ്പൂർ: സൂര്യനഗരി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് അധികൃതർ അറിയിച്ചു. കുറച്ചുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാന്ദ്ര ടെർമിനസിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്നു ട്രെയിൻ. സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. എട്ട് കോച്ചുകളാണ് പാളം തെറ്റിയതെങ്കിലും മറ്റ് പതിനൊന്ന് കോച്ചുകളെയും ഇത് ബാധിച്ചു. ഈ കോച്ചുകളിലുള്ളവർക്ക് ബസുകളിൽ യാത്ര തുടരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
സൂര്യനഗരി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് പന്ത്രണ്ടോളം ട്രെയിനുകൾ വഴിതിരിച്ചുവിടുകയും രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തതായി നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയിലെ സിപിആര്‍ഒ അറിയിച്ചു.
Pali, Rajasthan | 8 coaches of Bandra Terminus-Jodhpur Suryanagari Express train derailed between Rajkiawas-Bomadra section of Jodhpur division at 3.27am today. No casualty reported. An accident relief train has been dispatched from Jodhpur by Railways:CPRO, North Western Railway
— ANI MP/CG/Rajasthan (@ANI_MP_CG_RJ) January 1, 2023