അടുക്കളയിൽ പാചകത്തിലേർപ്പെട്ടിരുന്ന വീട്ടമ്മ അടുപ്പിനുള്ളിലേക്ക് നോക്കിയപ്പോൾ കണ്ടത് മുട്ടനൊരു മൂർഖനെ, പിന്നെ സംഭവിച്ചത്
കൽപ്പറ്റ: അമ്പിലേരിയിൽ ഉപയോഗിക്കാത്ത അടുപ്പിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അമ്പിലേരി സ്വദേശി സുബൈറിന്റെ വീട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.
പാമ്പുപിടുത്തത്തിൽ വിദഗ്ധനായ ഷെഫീക്ക് ആണ് പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെ അടുപ്പിനുള്ളിൽ പാമ്പിനെ കണ്ടതോടെ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഷഫീഖ് എത്തി പാമ്പിനെ ശാസ്ത്രീയമായ രീതിയിൽ പിടികൂടിയത്. അതിനുശേഷമാണ് വീട്ടുകാർക്ക് ആശ്വാസമായത്. പാമ്പിനെ കാണുന്നതിന് തൊട്ടുമുൻപ് വരെ വീട്ടമ്മ അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരുന്നു.