കൊല്ലത്ത് രാത്രി ഫാമിലെത്തി കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കി; പ്രതി പിടിയിൽ
കൊല്ലം: കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ആൾ പിടിയിൽ. പോരേടം സ്വദേശി മണിയാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.തൊഴുത്തിൽ നിന്ന് കന്നുകാലികളുടെ കരച്ചിൽ കേട്ട് ഫാമിലെ ജീവനക്കാർ ഓടിയെത്തിയെങ്കിലും പ്രതി അപ്പോഴേക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് ഇയാളെ തിരിച്ചറിയാൻ സഹായകമായത്.കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയതായി പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ മണിയെ റിമാൻഡ് ചെയ്തു.