വീണ്ടും തെരുവ് നായ ആക്രമണം; കൊല്ലത്ത് അയ്യപ്പഭക്തരടക്കം ഏഴ് പേർക്ക് കടിയേറ്റു
കൊല്ലം: കുളത്തൂപ്പുഴയിൽ അയ്യപ്പഭക്തരടക്കം ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കുളത്തൂപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനടുത്തുവച്ചാണ് നായ ആക്രമിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തർക്കാണ് കടിയേറ്റത്. അഞ്ചുപേരെ കുളത്തൂപ്പുഴ ആശുപത്രിയിലും സാരമായി പരിക്കേറ്റ രണ്ടുപേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.