കണ്ണൂർ വിമാനത്താവളത്തിൽ 66 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
കാസർകോട്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിആർഐയും കസ്റ്റംസ് വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനയിൽ 1.241 കിലോ സ്വർണം പിടികൂടി.
66 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചത് .ഇതുമായി ബന്ധപ്പെട്ട് ബേക്കൽ സ്വദേശി കുന്നിൽ അബൂബക്കറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരുകയാണ് ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു പ്രതി .