കൊല്ലത്ത് പുതുവത്സരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി
കൊല്ലം: കൊല്ലം ബീച്ചിൽ പുതുവത്സരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുംമൂട് സ്വദേശി അഖിലിനെ (കണ്ണൻ) യാണ് കാണാതായത്.അഖിലും സുഹൃത്തുക്കളും പുതുവർഷ ആഘോഷത്തിനായാണ് ബീച്ചിൽ എത്തിയത്. അർദ്ധരാത്രി 12.30 ഓടെ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അഖിലിനെ കാണാതായത് കൂട്ടുകാർ വൈകിയാണ് അറിയുന്നത്. അഖിലിനെ കണ്ടെത്തുന്നതിനായി കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തിരച്ചിൽ തുടരുകയാണ്.അഞ്ചാലുംമൂട് കാഞ്ഞിരംകുഴി രാജേന്ദ്രൻ-അനിത ദമ്പതികളുടെ മകനാണ് ജെ സി ബി ഓപ്പറേറ്ററായ അഖിൽ.