ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; തിരുവനന്തപുരത്ത് യുവസൈനികൻ വാഹനാപകടത്തിൽ മരിച്ചു
തിരുവനന്തപുരം: ബൈക്ക് യാത്രയ്ക്കിടെ അപകടത്തിൽ സൈനികൻ മരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശി ആരോമ(25)ലാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ആരോമൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.രണ്ടാഴ്ച മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് ആരോമൽ നാട്ടിലെത്തിയത്. ഇതിനിടെയാണ് ബൈക്ക് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ ആരോമലിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കളും സൈന്യവും മൃതദേഹം ഏറ്റുവാങ്ങും.