ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിവച്ച ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കുത്തിയിരുപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്ബ് ബജ്റംഗദള്‍ പ്രവര്ത്തകന് വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്ബാണ് വീണ്ടുമൊരു വെടിവെപ്പ്.