ഒറ്റയ്ക്ക് താമസിക്കുന്ന 58-കാരിയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്തു; 27-കാരനായ പ്രതി കുറ്റക്കാരന്‍
ഒറ്റയ്ക്കു താമസിക്കുകയായിരുന്ന അന്പത്തിയെട്ടുകാരിയെ രാത്രി 11 മണിക്ക് വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്.
നെയ്യാറ്റിന്‍കര: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് നെയ്യാറ്റിന്‍കര അതിവേഗ കോടതി. കാരോട്, അയിര, ചെങ്കവിള, വാറുവിളാകത്ത് വീട്ടില്‍ രഞ്ജിത്താ(27)ണ് കുറ്റക്കാരനെന്ന് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കവിതാ ഗംഗാധരന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്ച കോടതി വിധിക്കും. 2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒറ്റയ്ക്കു താമസിക്കുകയായിരുന്ന അന്പത്തിയെട്ടുകാരിയെ രാത്രി 11 മണിക്ക് വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്. അയല്‍വാസിയുടെ മൊഴിയും കോടതിയില്‍ നിര്‍ണായകമായി.
പ്രതി രഞ്ജിത്തിന്റെ പേരില്‍ പൊഴിയൂര്‍ സ്റ്റേഷനില്‍ വധശ്രമമുള്‍പ്പെടെയുള്ള കേസുകളുണ്ട്. മാത്രവുമല്ല, പ്രതി ഗുണ്ടാ ലിസ്റ്റിലുമുണ്ട്. കോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യ ഹാജരായി. പൊഴിയൂര്‍ പോലീസ് എസ്.ഐ.യായിരുന്ന കെ.സുധീറാണ് കേസില്‍ അന്വേഷണം നടത്തി െേകസടുത്തത്. പാറശ്ശാല ഇന്‍സ്പെക്ടറായിരുന്ന ഷാജിമോന്‍ ജോസഫാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദുകുമാരി പ്രോസിക്യൂഷന് സഹായിയായി പ്രവര്‍ത്തിച്ചു.