ഇരുപതുകാരി ഗംഗ അൻസറിനും ഹാഷിമിനുമൊപ്പം മുറിയെടുത്ത് താമസിച്ചത് വൻ കച്ചവടം ലക്ഷ്യമിട്ട്, പക്ഷേ പൊലീസ് പൊളിച്ചടുക്കി
വിഴിഞ്ഞം: കോവളത്ത് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ. പേട്ട ആനയറ സ്വദേശി ഗംഗ(20),ചിറയിൻകീഴ് സ്വദേശി അൻസർ(29),ബീമാപള്ളി യു.പി സ്കൂളിനു സമീപം ഹാഷിം(27) എന്നിവരെയാണ് കോവളം എസ്.എച്ച്.ഒ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച രണ്ടു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുവർഷ വില്പനയ്ക്കായി കോവളത്ത് മുറിയെടുത്തു താമസിക്കുകയായിരുന്നു പ്രതികളെന്നും പൊലീസ് പറഞ്ഞു.