2023ൽ വിപണിയിൽ ഏറ്റവുമധികം ഓഫർ ലഭിക്കാൻ പോകുന്ന ഉത്പന്നങ്ങൾ എന്തൊക്കെയാണെന്ന് അറിയുമോ?
ആലപ്പുഴ: ക്രിസ്മസ് കഴിഞ്ഞതോടെ പുതുവത്സരത്തെ വരവേൽക്കാൻ വിപണി നിറയെ ഓഫറുകൾ. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ വസ്ത്രങ്ങൾ, ചെരിപ്പ്, വാച്ച്, സൗന്ദര്യവർദ്ധക വസ്തുക്കൾ അടക്കം സകലതിനും ഓഫറുകളേറെ.ക്രിസ്മസിനോടനുബന്ധിച്ച് ആരംഭിച്ച ഈ ആനുകൂല്യങ്ങൾ ജനുവരി പകുതി വരെ നീളുന്നതാണ് പതിവ്. പ്രളയവും കൊവിഡും മൂലം മുൻ വർഷങ്ങളിൽ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. ഇത്തവണത്തെ ഓണക്കാലത്തും ഓഫറുകൾ പേരിലൊതുങ്ങി. വീണ്ടും കൊവിഡ് ഭീഷണി ഉയരുന്നുണ്ടെങ്കിലും ഓഫറുകൾ വൻ തിരിച്ചുവരവാണ് നടത്തിയത്. ഇതിന്റെ പ്രതിഫലനം, കഴിഞ്ഞ രണ്ടാഴ്ചയിലെ കച്ചവടത്തിൽ വ്യക്തമാണെന്ന് വ്യാപാരികൾ പറയുന്നു. വിലക്കുറവിന് പുറമേ, ആകർഷകമായ തവണ വ്യവസ്ഥകളും പലിശയിളവുകളുമാണ് വലിയ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്, മുഖ്യമായും ഇലക്ട്രോണിക് സാമഗ്രികൾക്ക്.വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനെന്നോണം സ്വർണാഭരണശാലകൾ മുൻകൂർ ബുക്കിംഗ് ഓഫറുകൾ ആരംഭിച്ചിട്ടുണ്ട്. സ്മാർട്ട് ഫോൺ, ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾ എന്നിവയ്ക്കാണ് ഓഫർ രംഗത്ത് ഏറ്റവും ഡിമാൻഡ്. വിലയിലെ കുറവിനു പകരം വാറണ്ടി കാലാവധി വർദ്ധിപ്പിക്കുന്ന സമീപനമാണ് കൊവിഡ് കാലത്ത് കമ്പനികൾ സ്വീകരിച്ചിരുന്നത്. മികച്ച ഓഫറുകളെത്തുന്ന ഉത്സവസീസൺ ഉപഭോക്താക്കൾ കാത്തിരിക്കാറുണ്ട്. പകുതി വിലയ്ക്ക് പോലും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭിക്കുമെന്നതാണ് പ്രധാന സ്വീകാര്യത.ചൈനീസ് ഉത്പന്നങ്ങൾ തിരിച്ചെത്തിസ്റ്റോക്ക് എത്താനുള്ള പ്രതിസന്ധികൾ മറികടന്നുഓൺലൈൻ വിപണിയിലും വൻ ഓഫറുകൾ