ഈ സൗന്ദര്യ പ്രശ്നം നിങ്ങൾക്കുണ്ടോ? വെറും രണ്ട് ദിവസം കറ്റാർ വാഴയും മഞ്ഞളും ഇങ്ങനെയൊന്ന് ഉപയോഗിച്ചുനോക്കൂ; അത്ഭുതകരമായ മാറ്റം കാണാം
കറിയിലിടാൻ മാത്രമല്ല, നല്ലൊരു ഔഷധം കൂടിയാണ് മഞ്ഞൾ എന്ന് നമുക്ക് അറിയാം. സൗന്ദര്യ സംരക്ഷണത്തിലും ഇതിന് വലിയൊരു റോളുണ്ട്. സൗന്ദര്യം വർദ്ധിപ്പിക്കാനും മറ്റും മഞ്ഞൾ അരച്ച് മുഖത്തിടുന്നവരുമേറെയാണ്.ചർമ്മപ്രശ്നങ്ങളെ ചെറുക്കാനും പ്രകൃതിദത്തമായ തിളക്കം നൽകാനും മഞ്ഞൾ സഹായിക്കും. മുഖക്കുരുവും, മുഖത്തെ ചുളിവുകൾ കുറയ്ക്കാനുമൊക്കെ ഇത് സഹായിക്കും. അതോടൊപ്പം തന്നെ മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകൾ അകറ്റാനും മഞ്ഞൾ അരച്ച് മുഖത്തിട്ടാൽ മതി.
സൗന്ദര്യ സംരക്ഷണത്തിൽ മഞ്ഞളിനൊപ്പം തന്നെ ഏറെ ഫലപ്രദമാണ് കറ്റാർവാഴയും. സൺടാൻ, കറുത്തപാടുകൾ ഇവയൊക്കെ അകറ്റാനും കറ്റാർവാഴ സഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറ്റി തിളക്കം കൊണ്ടുവരാൻ കറ്റാർവാഴയും മഞ്ഞൾപൊടിയും യോജിപ്പിച്ച് തേച്ചാൽ മതി.കറ്റാർവാഴ ജെല്ലിൽ മൂന്ന് നുള്ള് മഞ്ഞൾപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. ദിനംപ്രതി ചെയ്യണ്ട, ആഴ്ചയിൽ വെറും രണ്ട് ദിവസം ഈ പാക്ക് തേച്ചാൽ മതി. അത്ഭുതകരമായ മാറ്റം ഉണ്ടാകും.
മഞ്ഞളിനൊപ്പം പാലും ചെറുനാരങ്ങയും മിക്സ് ചെയ്ത് മുഖത്തിടുന്നതും നിരവധി ചർമ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്. പാലും ചർമ്മത്തിന് പോഷണം നൽകുന്നു. ഒരു ടേബിൾസ്പൂൺ നാരങ്ങാനീര്, മൂന്ന് ടേബിൾസ്പൂൺ പാൽ, ഒരുനുള്ള് മഞ്ഞളും എടുക്കുക. ഇവ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയുക.