കാസര്‍കോട്: പ്രായപ്പൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാത്ഥിനിയെ ലൈഗീംകമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പോലീസ് തുടര്‍നടപടികള്‍ക്കായി കാസര്‍കോട് വനിതാസെല്ലിന് കൈമാറി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായ 31 കാരനാണ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയെ ലൈഗീംകമായിപീഡനത്തിനിരയാക്കിയത്.2മാസം മുമ്പാണ് പരാതിക്കാസ്പദമായ സംഭവം.സ്കൂളില്‍നടന്ന കലോത്സവത്തിനിടെയാണ് അധ്യാപകന് വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റികൊണ്ടുപോയി ലൈഗീംകമായി പീഡനത്തിനിരയാക്കിയത്.ഏതാനും ദിവസം മുമ്പാണ് കുട്ടി കൂട്ടുകാരോട് വിവരം പങ്കുവെച്ചതാണ് പുറത്തവാൻ കാരണമായത് .തുടര്‍ന്ന് ചൈല്ഡ്ലൈന് വിഷയത്തില്‍ ഇടപെടുകയും വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന അധ്യാപകന് കാസര്‍കോട്ടെ അറിയപ്പെട്ടുന്ന ഡോക്ടറുടെ സഹോദരന് കൂടിയാണ്.അധ്യാപകനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വനിതാസെല്‍ സി.ഐ.ഭാനുമതി തയ്യാറായില്ല.പോക്സോ കേസുകളില്‍ ഇരയുടെ വിവരങ്ങള്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്നതിന് നിയമപ്രകാരം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിയുടെ വിവരങ്ങള്‍ സാധാരണഗതിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കാറുണ്ട്. പ്രതി സാമ്പത്തികമായി ഉയർന്ന ചുറ്റുപാടിൽ ഉള്ളത്കൊണ്ട് മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഇടപെടാൻ ശ്രമിച്ചെങ്കിലും ആദ്യം കേസ് കൈകാര്യം ചെയ്ത സി.ഐ മനോജ് ഇവരെ ആട്ടിപ്പുറത്താക്കിയെന്നാണ് വിവരം. അതെസമയം വിദ്യർത്ഥിയും അധ്യാപകനും തമ്മിൽ സ്നേഹത്തിൽ ആയിരുന്നുവെന്നും ലൈംഗികമായ ചൂഷണം ഉണ്ടയിട്ടില്ലെന്നാണ് പ്രതിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.