പൊന്നോമനയ്ക്ക് മരുന്ന് കൊടുക്കുമ്പോൾ നിർബന്ധമായും ഇക്കാര്യം ശ്രദ്ധിക്കണം; ചെറിയൊരു അശ്രദ്ധ ജീവന് തന്നെ ഭീഷണിയാകും
കുഞ്ഞുങ്ങൾക്ക് ഭക്ഷണവും മരുന്നും നൽകുമ്പോഴുമൊക്കെ വളരെയേറെ ശ്രദ്ധിക്കണം. ചെറിയൊരു അശ്രദ്ധമതി നിങ്ങളുടെ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായേക്കും. ആറ് മാസം വരെ കുട്ടികൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂ. അവരുടെ ആരോഗ്യത്തിന് വേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.
പൊന്നോമനയ്ക്ക് അസുഖം വന്നാൽ സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിർദേശമില്ലാതെ ഒരിക്കലും മരുന്ന് നൽകരുത്. കുഞ്ഞിന് എന്തെങ്കിലും വയ്യായ്ക ഉണ്ടെന്ന് തോന്നിയാൽ ഉടൻ ആശുപത്രിയിൽ പോകണം. അസുഖം കുറഞ്ഞത് പോലെ തോന്നിയാലും ഡോക്ടർ പറഞ്ഞ കാലയളവ് വരെ മരുന്ന് നൽകുകയും വേണം.മരുന്നുകളുടെ അളവും ശ്രദ്ധിക്കണം. മരുന്നുകൾ കൊടുത്തുകഴിഞ്ഞാൽ കുഞ്ഞ് എന്തെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കുകയാണെങ്കിൽ ഡോക്ടറെ വിളിച്ച് ഉടൻ വിവരം അറിയിക്കണം. മരുന്നുകളുടെ കാലാവധി എത്രയാണെന്നും ശ്രദ്ധിക്കണം.