ആധാരത്തിന്റെ പകര്‍പ്പിന് ആയിരം രൂപ കൈക്കൂലി; രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരന് പിടിയില്‍
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരനെ വിജിലന്‍സ് പിടികൂടി. തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ബാബുരാജിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാനായി വാണിയന്നൂര്‍ സ്വദേശിയില്‍നിന്ന് ആയിരം രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ വിജിലന്‍സില്‍ പരാതി എത്തുകയും വ്യാഴാഴ്ച രാവിലെ പണം വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയുമായിരുന്നു.