കൊഴുപ്പും മസാലയും അധികമുള്ള ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക, അനാരോഗ്യകരമായ ആഹാര രീതി ഈ രോഗത്തിന് ഇടയാക്കും
വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന അർബുദമാണ് കോളറെക്ടൽ കാൻസർ.
പാരമ്പര്യമായി ബാധിക്കുന്ന അർബുദങ്ങളിൽ പ്രധാനമാണിത്. ജനിതക കാരണങ്ങൾക്ക് പുറമേ അനാരോഗ്യകരമായ ആഹാരശൈലിയും രോഗകാരണമാകാം. കൊഴുപ്പ്, മസാലയും അധികമുള്ളത്, പുകയേല്പിച്ചത് തുടങ്ങിയ ഭക്ഷണം രോഗസാദ്ധ്യത വർദ്ധിപ്പിക്കും.
പാരമ്പര്യ സാദ്ധ്യതയുള്ളവർ നേരത്തെതന്നെ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയരായി മുൻകരുതലുകൾ സ്വീകരിക്കണം. അമ്പത് വയസ് കഴിഞ്ഞവർ വൻകുടലിലും മലാശയ ഭിത്തിയിലും അസാധാരണ വളർച്ചകൾ രൂപപ്പെടുന്നത് പ്രാരംഭത്തിൽ തന്നെ കണ്ടെത്താനുള്ള പരിശോധനകൾക്ക് വിധേയരാകണം. ഇത്തരം വളർച്ചകൾ കണ്ടെത്തിയാൽ അവ അർബുദകാരികളാകുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്യുന്നതാണ് സുരക്ഷിതം. മാംസാഹാരം ഉപേക്ഷിക്കൽ, പുകവലിയും മദ്യപാനവും ഉൾപ്പെടെയുള്ള ലഹരി ശീലങ്ങൾ ഒഴിവാക്കൽ, പതിവായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കൽ എന്നിവ രോഗപ്രതിരോധത്തിന് ഫലപ്രദമായ മുൻകരുതലുകളാണ്.