കാഞ്ഞങ്ങാട്: കര്‍ണ്ണാടകയിലെ ജ്വല്ലറി കവര്‍ച്ചക്കേസില്‍ ജയില്നിന്നുമിറങ്ങിയ കീഴൂര്‍ ചെമ്പരിക്കയിലെ തസ്ലീം എന്ന മൂത്തസ്ലീമിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി.ഇന്നലെ ഉച്ചയ്ക്ക് ബല്ലാരിയിലാണ് സംഭവം. കാലിയ റഫീക്കിനെ കൊലപ്പെടുത്തിയതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കീഴൂര്‍
ചെമ്പരിക്കയിലെ തസ്ലീം 40,വ്യാഴാഴ്ചയാണ് ബെല്ലാരിയിലെ ജയിലില്‍ നിന്നും മോചിതനായത്.യുവാവിനെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കാറുമായി സഹോദരന് ഖാദറും സുഹൃത്തായ ബഷീറും എത്തിയിരുന്നു. വ്യാഴാഴ്ച ബെല്ലാരിയില്‍ മുറിയെടുത്ത് താമസിച്ച തസ്ലീമും സംഘവും ഇന്നലെ കാറില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രണ്ടുകാറുകളിലെത്തിയ സംഘം തസ്ലീമിനെ തട്ടികൊണ്ടുപോയത്.സംഭവത്തില്‍ ഇയാളുടെ സഹോദരന് ഖാദര്‍ കര്‍ണ്ണാടക ബല്ലാരി പോലീസ്റ്റേഷനില്‍ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. കര്‍ണ്ണാടക ഷിമോഗയില്‍ അഫ്ഘാന്‍ സ്വദേശിയോടൊത്ത് ജ്വല്ലറി തുരന്ന് കവര്‍ച്ച നടത്തിയ കേസിലാണ് തസ്ലീം കര്‍ണ്ണാടക ജയിലായത്.മേല്‍പ്പറമ്പ് പോലീസ്റ്റേഷന് രജിസ്റ്റര്‍ ചെയ്ത തോക്ക് കേസ് പ്രതിയാണ്.കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയായ റിസേര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങ്(റോ)ഉദ്യോഗസ്ഥന് എന്ന രീതിയിലുള്ള വ്യാജ ഐഡിന്റിറ്റി കാര്‍ഡ് തസ്ലീമില്‍ നിന്ന് മേല്‍പ്പറമ്പ് പോലീസ് കണ്ടെത്തിയിരുന്നു.നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കടത്തുന്ന സ്വര്‍ണ്ണം തട്ടിയെടുക്കുന്ന സംഘത്തില്‍ പ്പെട്ടയാളാണ്.ക്വട്ടേഷന്‍ സംഘത്തില്‍ കണ്ണിയായ തസ്ലീം ഡോണ്‍ എന്ന പേരിലും അറയപ്പെട്ടിരുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ കുപ്രസിദ്ധ കുറ്റവാളി കാലിയ റഫീക്കിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണ് തസ്ലീം. തസ്ലീമിനെ കര്‍ണ്ണാടക ബല്ലാരിയില്‍ തട്ടികൊണ്ടുപോയ സംഘത്തിന് വേണ്ടി ബല്ലാരി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് തട്ടികൊണ്ടുപോകലിന് പിന്നില്‍ എന്ന് സംശയമുണ്ട്.