ആലപ്പുഴയിൽ ഹൗസ്ബോട്ട് മുങ്ങി ഒരുമരണം, നാലുപേരെ രക്ഷപ്പെടുത്തി
ആലപ്പുഴ: ഹൗസ് ബോട്ട് മുങ്ങി ഒരു മരണം. ആലപ്പുഴ ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഹൗസ് ബോട്ട് ആണ് അപകടത്തിൽ പെട്ടത്. ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡിയാണ് മരിച്ചത്.ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെയും ഹൗസ്ബോട്ടിലെ ഒരുജീവനക്കാരനെയും സമീപത്തുണ്ടായിരുന്ന മറ്റ് ഹൗസ്ബോട്ടുകളിലെ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്.കുതിരപ്പന്തി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് അപകടത്തിയപ്പെട്ടതെന്നാണ് വിവരം. ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് ഉള്ളിലേക്ക് വെള്ളം ഇരച്ചുകയറിയതാകാം അപകടകാരണമെന്നാണ് അറിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.