ജാതി സംവരണം അവസാനിപ്പിക്കണം; വേണ്ടത് സാമ്പത്തിക സംവരണമെന്ന് സുകുമാരൻ നായർ
കോട്ടയം: ജാതി സംവരണം അവസാനിപ്പിച്ച് പാവപ്പെട്ടവർക്ക് സംവരണം നൽകണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സാമ്പത്തിക സംവരണം എന്ന ആവശ്യത്തിൽ നിന്ന് ഒരടിപോലും എൻ എസ് എസ് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ജാതിയുടെ പേരിൽ സമ്പന്മാർ സംവരണാനുകൂല്യങ്ങൾ അടിച്ചുമാറ്റുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. ‘മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം കൊടുക്കാൻ ഭരണഘടനാഭേദഗതി കൊണ്ടുവന്നിരുന്നു.ജാതി സംവരണമല്ല വേണ്ടത്, സാമ്പത്തിക സംവരണമാണ് വേണ്ടതെന്നാണ് നിയമം ആവശ്യപ്പെട്ടത്. പത്ത് ശതമാനം എന്നത് മാറ്റി തൊണ്ണൂറ് ശതമാനം സാമ്പത്തിക സംവരണം എന്നാക്കുന്ന കാലം വരും.’- അദ്ദേഹം പറഞ്ഞു.