സ്ക്രീൻഷോട്ടെടുത്ത് ഞാൻ തന്നെ ലാലേട്ടന് അയച്ചുകൊടുത്തു, കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തലുമായി ഹണി റോസ്
മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. പതിനേഴ് വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് കൗമുദി മൂവീസിലൂടെ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. ഒരു പരിധിവരെ കംഫർട്ടായി വർക്ക് ചെയ്യാൻ പറ്റുന്ന മേഖലയാണ് സിനിമയെന്ന് നടി പറയുന്നു.honey-roseആദ്യത്തെ സിനിമയായ ബോയ്ഫ്രണ്ട് ചെയ്യുമ്പോൾ എനിക്ക് സിനിമയുടെ എബിസിഡി അറിയില്ല. അവസാനം ചെയ്തത് മോൺസ്റ്ററാണെന്നും നടി പറയുന്നു. തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ചും ഹണി റോസ് പ്രതികരിച്ചു.’നമ്മൾ പറയാത്തൊരു സ്റ്റേറ്റ്മെന്റ് പറഞ്ഞെന്ന് പറഞ്ഞ് എവിടെ വന്നാലും അതിന്റെ ഇന്റൻഷൻ നല്ലതല്ല. ഉപയോഗിക്കുന്ന ഫോട്ടോസ് കണ്ടാൽ അറിയാം. ലാലേട്ടൻ എന്റെ ജീവിതത്തിൽ കൈത്താങ്ങായി വർഷങ്ങളോളം ഉണ്ടായിരുന്നെന്നൊക്കെയാണ് അതിൽ കൊടുത്തേക്കുന്നത്. അത് ശരിയായിട്ടുള്ള കാര്യമല്ല. ഞാൻ പറഞ്ഞിട്ടുമില്ല.പക്ഷേ ഇത് ഞാൻ പറഞ്ഞെന്നും പറഞ്ഞ് അവിടെയും ഇവിടയുമൊക്കെ കാണാൻ തുടങ്ങി. അത് ഒരുപാട് പേർ വിശ്വസിക്കും. നമുക്ക് സത്യമല്ലെന്ന് പറയണമെങ്കിൽ കംപ്ലയിന്റായി മൂവ് ചെയ്യണം. കുറേയാളുകൾ എനിക്കത് അയച്ചുതരാൻ തുടങ്ങി. അതേപോലെ തന്നെ ലാൽ സാറിനും അയക്കും. അദ്ദേഹമിത് കാണുമ്പോൾ എന്താ ആ കുട്ടി ഇങ്ങനെ പറഞ്ഞേക്കുന്നതെന്ന് തോന്നാം. അത് വേണ്ട. ഒരു സ്ക്രീൻഷോട്ടെടുത്ത് ഞാൻ അയച്ചുകൊടുത്തു.അതങ്ങ് വിട്ടേക്കൂവെന്നാണ് ലാലേട്ടൻ പറഞ്ഞത്. എന്റെയൊരു ഫോട്ടോയിട്ട് കഴിഞ്ഞാൽ അതിന് താഴേ വരുന്ന കമന്റുകൾ… എന്താ അങ്ങനെയുള്ള ആളുകളെ പറയുക, എനിക്കറിയില്ല.’- നടി വ്യക്തമാക്കി.