വെള്ളത്തിന് പകരം വന്നുപതിക്കുന്നത് കൂറ്റൻ മഞ്ഞുകട്ടകൾ, അമേരിക്കയിലെ കൊടും ശൈത്യത്തിന്റെ ഭീകരമുഖമായി നയാഗ്ര
വാഷിംഗ്ടൺ: ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യകാലത്തിലൂടെ കടന്നുപോവുകയാണ് അമേരിക്ക. കനത്ത മഞ്ഞുവീഴ്ചയിൽ 60 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിലെ കൊടും തണുപ്പിന്റെ ഭീകരത വെളിപ്പെടുത്തുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചരിക്കുകയാണ്. ഇവയിൽ ഏറ്റവും ഞെട്ടിക്കുന്ന ഒന്നാണ് ലോകപ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്രയിൽ നിന്നുള്ളത്.കനത്ത ശൈത്യത്തിൽ വെള്ളച്ചാട്ടം പകുതിയിൽക്കൂടുതൽ മഞ്ഞുകട്ടകളായി മാറിയിരിക്കുകയാണ്. പുറമേയുള്ള വെള്ളം മഞ്ഞുകട്ടകളായി മാറിയെങ്കിലും ഉള്ളിൽ ഇപ്പോഴും വെള്ളം ഒഴുകുന്നതായി നയാഗ്ര പാർക്കിന്റെ വെബ്സൈറ്റിൽ പറയുന്നു.The day after the great freeze,
അതേസമയം, അമേരിക്കയിലെ അരിസോണയിൽ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്ന ഒരു സ്ത്രീയടക്കം മൂന്ന് ഇന്ത്യക്കാർ മുങ്ങിമരിച്ചു. ഡിസംബർ 26ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. കൗണ്ടിയിൽ വൂഡ്സ് കാന്യൻ തടാകത്തിലാണ് മൂന്ന് പേരും മുങ്ങിമരിച്ചത്. നാരായണ മുഡന (49), ഗോകുൽ മെഡിസെറ്റി (47), ഹരിത മുഡന എന്നിവരാണ് മരിച്ചത്. അരിസോണയിലായിരുന്നു മൂന്ന് പേരും താമസിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.
ഹരിതയെ തടാകത്തിൽ നിന്ന് ജീവനോടെ പുറത്തെടുക്കാൻ സാധിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാരായണ മുഡനയും ഹരിതയും ഭാര്യാഭർത്താക്കന്മാരാണ്. ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ഗോകുൽ വിശാഖപട്ടണം സ്വദേശിയാണ്.