ന്യൂഡല്‍ഹി: ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്ത തീവ്രഹിന്ദു സംഘടനയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ 17-കാരന് തോക്ക് വാങ്ങിയത് മാതാപിതാക്കള്‍ ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രങ്ങള്‍ വാങ്ങാനായി നല്കിയ പതിനായിരം രൂപ കൊണ്ടാണ് തോക്ക് വാങ്ങിയെതന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് .ഗൗതംബുദ്ധ നഗറിലെ ഒരു യുവാവില്‍നിന്നാണ് ഇയാള്‍ നാടന്‍തോക്ക് വാങ്ങിച്ചത്. നാട്ടില്‍നിന്ന് ബസ് മാര്‍ഗമാണ് പ്രതി ഡല്‍ഹിയിലെത്തിയത്. കാളിന്ദികുഞ്ചില്‍ ബസിറങ്ങിയ ശേഷം ജാമിയയിലേക്ക് വരികയായിരുന്നു.
ജീവിതത്തില്‍ ഇത് രണ്ടാംതവണയാണ് താന്‍ ഡല്‍ഹിയില്‍ വരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ട്. ഇതിന് മുമ്ബ് തന്റെ ഏഴാം വയസിലാണ് ഇയാള്‍ ആദ്യമായി ഡല്‍ഹിയിലെത്തുന്നത്. നിലവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രതി സജീവമായിരുന്നു. അടുത്തകാലത്തായിട്ടുള്ള അതിതീവ്രവും വര്‍ഗീയപരവുമായ വാട്സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകളിലും ഇയാള്‍ പങ്കാളിയായിരുന്നു. ഇത്തരത്തിലുള്ള ചർച്ചകളാണ് വർഗീയചിന്തകൾ തലയിൽ കയറാൻ കാരണമായത് , ഹിന്ദുക്കൾ ഒഴിച്ചുള്ള മറ്റുളവരെല്ലാം ശത്രുക്കളാണെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ താൻ രാജ്യസ്നേഹിയാണെന്നും ദേശീയവാദിയാണെന്നുമാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ അവകാശപ്പെട്ടത്.കഴിഞ്ഞ എട്ടുമാസത്തിനിടെ ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളും വീഡിയോകളുമെല്ലാം പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ മിക്കവയും വര്‍ഗീയ പരാമര്ശങ്ങളടങ്ങിയതും മതവിദ്വേഷം പ്രചരിപ്പിക്കുന്നതുമായിരുന്നു.
അഖില ഭാരത ഹിന്ദു മഹാസഭ പ്രസിഡന്റ് കമലേഷ് തിവാരിയുടെയും ചന്ദന്‍ ഗുപ്തയുടെയും കൊലപാതകങ്ങളില്‍ അസ്വസ്ഥനായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. മതത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും താന്‍ തന്റെ കര്‍ത്തവ്യം നിറവേറ്റിയെന്നും ഇയാള്‍ ചോദ്യംചെയ്യലില്‍ അവകാശപ്പെട്ടു.
വ്യാഴാഴ്ചയാണ് ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരേ 17-കാരന് വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇയാള്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്ബില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.