വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിക്ക് ക്രൂരപീഡനം, മൂന്ന് പേര് പോലീസ് കസ്റ്റഡിയില്‍
മലപ്പുറം: പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരിയായ യുവതിക്ക് ക്രൂര പീഡനം. ബന്ധുവീട്ടിലേക്ക് പോകവെ വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ 19കാരിയായ പെണ്‍കുട്ടിയെ സഹായവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പേരാമ്പ്ര സ്വദേശിയായ പെണ്കുട്ടിബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് വഴിതെറ്റി ഇവിടെ എത്തിയത്.
ഇവിടെ നിന്ന് കോഴിക്കോടേക്ക് പോകുമ്പോള്‍ ഇവിടെ വെച്ച് ഒരു ഓട്ടോ ഡ്രൈവറും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. നിലവില്‍ മൂന്ന് പേരെയാണ് ഈ കേസില്‍ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. ഭിന്നശേഷിക്കാരിയാണെന്ന് മനസ്സിലാക്കി പെണ്‍കുട്ടിയുടെ നിസഹായ അവസ്ഥ മനസ്സിലാക്കിയാണ് രണ്ട് തവണ പീഡനത്തിനിരയാക്കിയത്.
റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ച് കണ്ട കുട്ടിയ സഹായം വാഗ്ദാനം ചെയ്ത് സമീപത്തെ കെട്ടിടത്തിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് വിവരം. കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുന്നതിനായി പോലീസ് ഇന്‍സ്പെക്ടര്‍ നേരിട്ട് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.