ഗൂഗിൽ പേ വഴി കെെക്കൂലി; എറണാകുളത്ത് രണ്ട് എസ് ഐമാർക്ക് സസ്പെൻഷൻ
എറണാകുളം: മണൽ മാഫിയയുടെ കെെയിൽ നിന്നും കെെക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് എസ് ഐമാർക്ക് സസ്പെൻഷൻ. എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജോയി മത്തായി,അബ്ദുൾ റഹ്മാൻ എന്നിവരെയാണ് റൂറൽ എസ് പി വിവേക് കുമാർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കെെപറ്റിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി വെെ എസ് പി അജയ് നാഥ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.