സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണം ഇതാണ്, വെളിപ്പെടുത്തലുമായി മിയ
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മിയ ജോർജ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മിയ അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരം സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല. അതിന്റെ കാരണങ്ങളും ക്രിസ്മസ് വിശേഷങ്ങളും മിയ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.അഭിമുഖത്തിൽ മിയയുടെ ഭർത്താവ് അശ്വിൻ ഫിലിപ്പും മകൻ ലൂക്കയും പങ്കെടുത്തു. തങ്ങളുടെ ക്രിസ്മസിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങളും ന്യൂയർ പ്രതിജ്ഞങ്ങളെക്കുറിച്ചു അവർ പറഞ്ഞു.’എന്നെ ഞാൻ പ്രമേഷൻ ചെയ്യാറില്ല. എന്റെ കൂടെയുള്ളവർ എല്ലാം സോഷ്യൽ മീഡിയയിൽ സ്വന്തമായി പ്രമേഷൻ ചെയ്യാറുണ്ട്. പക്ഷേ എനിക്ക് അതിനോട് താൽപര്യമില്ല. ഞാനായിട്ട് എന്നെ കൊട്ടിഘോഷിക്കില്ലയെന്ന്’ മിയ പറഞ്ഞു. മകന്റെ വിശേഷങ്ങളും താരം പങ്കുവച്ചു.