മതിൽനപ്പുറം പോലീസ് ഉള്ളത് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു യുവാവ് അറിഞ്ഞില്ല. കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 48 ഗ്രാം എം ഡി എം എക്സ്റ്റസി ഗുളികളുമായി യുവാവ് പിടിയിൽ.
കാസര്‍കോട്: ലക്ഷങ്ങള്‍ വിലവരുന്ന മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ. കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് മര്‍സൂഖ് (28) ആണ് അറസ്റ്റിലായത്. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്.
ലോഡ്ജിന് പുറത്തായി റെയിൽവേ സ്റ്റേഷൻ മതിൽ അരികിലായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് പിടിയിലാകുന്നത് . മതിലിനപ്പുറം ആരും കാണില്ലെന്ന് കരുതി ലഹരി ഉപയോഗിച്ചപ്പോഴാണ് മതിൽനിപ്പുറം പോലീസ് എത്തിയത്. പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജ് മുറിയില്‍ കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചത്. വിപണിയില്‍ 1.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എക്സ്റ്റസി ഗുളികകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 4.8 ഗ്രാം തൂക്കംവരുന്ന 100 എണ്ണം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വരുത്തി വില്പന നടത്തുന്നയാളാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂടെയുള്ള മറ്റൊരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍, എസ് ഐ വിഷ്ണുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് മര്‍സൂഖിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.