ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഉദുമ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പള്ളം തെക്കേക്കരയിലെ പരേതനായ അബ്ദുൽ ഖാദർ – സഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് യാസീൻ (29) ആണ് മരിച്ചത്
അസുഖത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് മംഗ്ളൂറിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനയാക്കിയിരുന്നു. വൈകീട്ടോടെ റൂമിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് കുടുംബക്കാരോട് സംസാരിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. റൂമിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഡോക്ടർ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണെന്നാണ് നിഗമനം.
പ്രവാസിയായ മുഹമ്മദ് യാസീൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്.
സഹോദരങ്ങൾ: സിറാജ്, സറീന, മുഹമ്മദ് അമീൻ.