കൊച്ചിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി വീണ്ടും അപകടം; റോഡിലേയ്ക്ക് വീണ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: കേബിൾ കഴുത്തിൽ കുടുങ്ങി വീണ്ടും അപകടം. എറണാകുളം ലായം റോഡിലാണ് അപകടമുണ്ടായത്. റോഡിലേയ്ക്ക് താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങുകയായിരുന്നു.ഇരുചക്ര വാഹനത്തിൽ വന്ന എറണാകുളം സൗത്ത് സ്വദേശി സാബുവിന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. റോഡിലേയ്ക്ക് വീണ സാബുവും ഭാര്യയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.