കളിക്കാൻ പോയ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ന്യൂഡൽഹി: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അനിൽ പഥക്ക് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. നോർത്ത് ഡൽഹിയിൽ കഴിഞ്ഞാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്നും, ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
ദിവസ വേതന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. കളിക്കാനായി വീടിന് പുറത്തുപോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. രാത്രിയായിട്ടും മകൾ തിരിച്ചെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
ഗുരുതരമായി പരിക്കേറ്റ നിലയിൽ പിറ്റേന്ന് രാവിലെ പാർക്കിനടുത്താണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തി. പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയത്. പ്രദേശത്തെ സിസിടിവിയിൽ പ്രതി പെൺകുട്ടിയെ എടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.