കൊല്ലത്ത് പത്തൊൻപതുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം: അഞ്ച് മാസം മുമ്പ് വിവാഹിതയായ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ ഭർത്താവ് റാസിഫ് വിദേശത്താണ്.
ഭാര്യയെ വിളിച്ചിട്ട് ഫോണെടുക്കാതായതോടെ റാസിഫ് കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. മുറി അകത്തുനിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു. മുറിയുടെ ജനൽ തകർത്തതോടെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.