ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസിന് ബോംബ് ഭീഷണി
ചെന്നൈ: ചെന്നൈ- എഗ്മോർ- ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ട്രെയിൻ ചെന്നൈ താംബരം സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഫോണിൽ ഭീഷണി സന്ദേശം വന്നത്. തുടർന്ന് ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടതിനെ തുടർന്ന് യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനിൽ ചെന്നൈയിൽ എത്തിക്കുകയായിരുന്നു.