ഓട്ടത്തിനിടെ കാറിന് തീപിടിച്ചു; ഭൂമി രേഖകളടക്കം കത്തി നശിച്ചു
മൂവാറ്റുപുഴ: നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.ഞായറാഴ്ച രാവിലെ 9.30ഓടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിനശിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങി മാറി. ഉടൻതന്നെ വാഹനത്തിൽനിന്നും തീ ആളികത്തുകയായിയായിരുന്നു. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 10000 രൂപയും സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും ആണ് കത്തി നശിച്ചത്. മലപ്പുറത്തുനിന്ന് മൂവാറ്റുപുഴയിൽ എത്തിയവരുടെ വാഹനമാണ് കത്തിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കില്ല.