വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം-പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: കടയിൽ മരിച്ച നിലയിൽ വ്യാപാരിയെ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നതിനാൽ തുടക്കത്തിലെ കൊലപാതകം പോലീസ് സംശയിച്ചിരുന്നു.
വടകര പഴയ സ്റ്റാന്‍ഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു രാജനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിരുന്നു.