നടി നൂറിന് ഷെരീഫ് വിവാഹിതയാവുന്നു, വരന് നടന് ഫഹിം സഫര്‍
യുവനടി നൂറിന് ഷെരീഫ് വിവാഹിതയാവുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു.
സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു ഇത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം, ഞങ്ങളുടെ വിവാഹ നിശ്ചയം!, ഫഹിമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നൂറിന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൊല്ലം സ്വദേശിയും നര്‍ത്തകിയുമായ നൂറിന് ഷെരീഫ് ഒമര്‍ ലുലു ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തെത്തിയ ചങ്ക്സ് ആയിരുന്നു നൂറിന്റെ അരങ്ങേറ്റ ചിത്രം. ഒമര്‍ ലുലുവിന്റെ തന്നെ ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങളില്‍ തുടര്‍ന്ന് അഭിനയിച്ചു. വിധി ദ് വെര്‍ഡിക്റ്റ്, സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മുഡ എന്നിവയാണ് മലയാളത്തില്‍ അഭിനയിച്ച മറ്റു ചിത്രങ്ങള്‍. സത്യ പ്രകാശിന്റെ സംവിധാനത്തില്‍ 2020 ല്‍ പുറത്തെത്തിയ ഓല്ലല്ല ഓല്ലല്ല എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലേക്കും നൂറിന് എത്തിയിട്ടുണ്ട്.
അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ ജൂണ്‍ എന്ന ചിത്രത്തില്‍ അഭിനേതാവായിട്ടാണ് ഫഹിം സഫര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ രജിഷ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഈ കഥാപാത്രം. മാലിക്, ഗ്യാങ്സ് ഓഫ് 18, മധുരം എന്നീ ചിത്രങ്ങളിലും ഫഹിം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോണി ലിവിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മധുരത്തിന്റെ സഹ രചയിതാവ് കൂടിയായിരുന്നു ഇദ്ദേഹം.