സോഷ്യൽ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ചു, പൗരന് ജയിൽ ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി
കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് മൂന്ന് വര്‍ഷം കഠിന തടവ്. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.
സൗദി അറേബ്യയെ അപമാനിച്ചതിനും മറ്റൊരു രാജ്യവുമായുള്ള കുവൈത്തിന്റെ ബന്ധം മോശമാക്കുന്ന തരത്തിലെ ഇടപെടല്‍ നടത്തിയതിനും ഫോറിന് സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ് നിയമം 30/1970ലെ നാലാം വകുപ്പ് പ്രകാരമാണ് പബ്ലിക് പ്രോസിക്യൂഷന് കുറ്റം ചുമത്തിയിരുന്നത്. വിചാരണ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ക്രിമിനല്‍ കോടതി പ്രതിക്ക് മൂന്ന് വര്‍ഷത്തെ കഠിന് തടവ് വിധിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.