കളനാട് മേൽപ്പാലത്തിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരുക്ക്;
റെയിൽ പാളത്തിലേക്ക് മറിയാതെ നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി
ഉദുമ: ന്യൂസ് പ്രിന്റുമായി വരികയായിരുന്ന ചരക്ക് ലോറി മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർക്കും ക്ലീനർക്കും പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ കളനാട് മേൽപ്പാലത്തിലാണ് അപകടം നടന്നത്.
തമിഴ്നാട്ടിൽ നിന്നും കാസർകോട് ഭാഗത്തേക്ക് ന്യൂസ് പ്രിന്റുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. മേൽപ്പാലത്തിന്റെ സുരക്ഷാ മതിൽ തകർന്നിട്ടുണ്ട്. ലോറി താഴെയുള്ള റെയിൽ പാളത്തിലേക്ക് മറിയാതെ നിന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ന്യൂസ് പ്രിന്റുകൾ പാളത്തിലേക്ക് പതിച്ചിരുന്നു.