വ്യക്തിവിവരച്ചോര്‍ച്ച: 6008 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഫെസ്ബുക്
ഫെയ്സ്ബുക് യൂസര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാന്‍ മറ്റ് കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് 6008 കോടി രൂപ നല്കി ഒത്തുതീര്‍ക്കാന്‍ മെറ്റ. കേംബ്രിജ് അനലിറ്റിക്ക ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വാണിജ്യ–ഗവേഷണാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് വന്നത്. എട്ടുകോടി എഴുപത് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളാണ് ഫെയ്സ്ബുക് മറ്റ് കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയത്. 2018 ല്‍ ഈ വിവരം പുറത്തുവന്നതിന് പിന്നാലെ അമേരിക്ക ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നിയമനടപടികള്‍ നേരിടുകയാണ്. വ്യാഴാഴ്ച യുഎസ് കോടതിയില്‍ സമര്‍പ്പിച്ച സെറ്റില്‍മെന്റ് രേഖയിലാണ് നഷ്ടപരിഹാര സന്നദ്ധതയും തുകയും മെറ്റ അറിയിച്ചത്.