തിരുവനന്തപുരം: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കേരളത്തിലെത്തി. ഇന്ന് രാവിലെ ഹൈദരാബാദില് നിന്നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുത്ത് എത്തിയത്. പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസൺസ് മാർച്ചിൽ പങ്കെടുക്കാനായാണ് അദ്ദേഹം തലസ്ഥാനത്തെത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ എസ്.ഡി.പി.ഐ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി . വൈകീട്ട് മൂന്നിന് കിഴക്കേക്കോട്ടയിൽ നിന്നാണ് സിറ്റിസൺസ് മാർച്ച് ആരംഭിക്കുന്നത്. തുടർന്ന് രാജ്ഭവനുമുമ്പിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ ചന്ദ്രശേഖർ ആസാദാണ് മുഖ്യാതിഥി. എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി ഉദ്ഘാടനം ചെയ്യും. സുപ്രിം കോടതി അഭിഭാഷകൻ മഹ്മൂദ് പ്രാച്ച, എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫി, സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്.ഡി.പി.ഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷെഫീഖ്, പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ, ആക്ടിവിസ്റ്റ് എസ് പി ഉദയകുമാർ, ഭീം ആർമി കേരളാ ചീഫ് അഡ്വ. ദീപു ഡി, ആന്റി കാസ്റ്റ് ഹിപ്ഹോപ് ആർട്ടിസ്റ്റ് സുമിത് സാമോസ്, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് അർഷദ് നദ്വി, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുൽ ഹാദി, ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കൽ സാമുവൽ, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര, വിമൻ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ ഹമീദ്, റോയി അറയ്ക്കൽ, തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായീൽ, എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശേരി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംസാരിക്കും.അതേസമയം തിരുവനന്തപുരം നഗരത്തിൽ പകൽ മൂന്നു മണിമുതൽ നഗരത്തിൽ ഗതാഗതക്രമീകരണം ഉണ്ടയിരിക്കുന്നതാണ്
മാർച്ച് ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കിഴക്കേകോട്ട – ഒ.ബി.റ്റി.സി – ആയുർവേദ കോളേജ് – പുളിമൂട് – സ്റ്റാച്യു – പാളയം – ആർ.ആർ.ലാംമ്പ് – മ്യൂസിയം – വെള്ളയമ്പലം (എം.ജി.റോഡ്) വരെയുള്ള റോഡിലുടെയുള്ള ഗതാഗതം ഒഴിവാക്കി യാത്രചെയ്യേണ്ടതാണ്.
മാർച്ചിൽ പങ്കെടുക്കുവാൻ പ്രവർത്തകരുമായി ദേശീയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ കഴക്കുട്ടം ബൈപ്പാസ് വഴി ഈഞ്ചയ്ക്കൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ മണക്കാട് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലെത്തി പാർക്ക് ചെയ്യേണ്ടതും, തിരികെ ചാക്ക ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അശാൻ സ്ക്വയർ – അണ്ടർപാസ്സ് – ബേക്കറി വഴി മാനവീയം വീഥിയിലെത്തി പ്രവർത്തകരെ കയറ്റി പോകേണ്ടതുമാണ്.
എം.സി റോഡിൽ നിന്നും പ്രവർത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങൾ കേശവദാസപുരത്തു നിന്നും തിരിഞ്ഞ് ഉള്ളൂർ – ആക്കൂളം വഴി കഴക്കുട്ടം ബൈപ്പാസിലെത്തി ഈഞ്ചയ്ക്കൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ മണക്കാട് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലെത്തി പാർക്ക് ചെയ്യേണ്ടതും, തിരികെ ചാക്ക ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അശാൻ സ്ക്വയർ – അണ്ടർപാസ്സ് ബേക്കറി വഴി നന്ദാവനത്തെത്തി പ്രവർത്തകരെ കയറ്റി പോകേണ്ടതുമാണ്.
നെടുമങ്ങാട് ഭാഗത്തുനിന്നും പ്രവർത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങൾ പേരൂർക്കട – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – ജഗതി കരമന വഴി കിഴക്കേകോട്ടയിൽ എത്തി ആളെ ഇറക്കിയശേഷം വാഹനങ്ങൾ പുത്തരിക്കണ്ടം മൈതാനത്ത് പാർക്ക് ചെയ്യേണ്ടതാണ്. തിരികെ വെള്ളയമ്പലത്തെത്തി പ്രവർത്തകരെ കയറ്റി പോകേണ്ടതുമാണ്.
തിരുവനന്തപരം നഗരത്തിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കിഴക്കേകോട്ടയിൽ എത്തി പ്രവർത്തകരെ ഇറക്കിയശേഷം പുത്തിരിക്കണ്ടം മൈതാനത്ത് പാർക്ക് ചെയ്യേണ്ടതാണ്. തിരികെ വെള്ളയമ്പലത്തെത്തി പ്രവർത്തകരെ കയറ്റി പോകേണ്ടതുമാണ്.
വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ
ദേശിയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ ഉള്ളൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മെഡിക്കൽകോളേജ് – കുമാരപുരം – കണ്ണമ്മൂല – നാലുമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി ആശാൻ സ്ക്വയർ – അണ്ടർ പാസ് വഴി പോകേണ്ടതാണ്.
എം. സി റോഡ് വഴി വരുന്ന വാഹനങ്ങൾ കേശവദാസപുരത്തു നിന്നും തിരിഞ്ഞ് ഉള്ളൂർ – മെഡിക്കൽ കേളേജ് വഴി പോകേണ്ടതാണ്.
നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കടയിൽ നിന്നും തിരിഞ്ഞ് ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്.എം.സി – വഴുതക്കാട് വഴി പോകേണ്ടതാണ്.
തമ്പാനൂർ ഭാഗത്തുനിന്നും ആറ്റിങ്ങൽ, കൊല്ലം, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി – പഞ്ചാപുര – അണ്ടർപാസ്സ് – ആശാൻ സ്ക്വയർ വഴി പോകേണ്ടതാണ്.
കിഴക്കേകോട്ട/ തമ്പാനൂർ ഭാഗങ്ങളിൽ നിന്നും പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ഫ്ലൈ ഓവർ – തൈക്കാട് – വഴുതക്കാട് – എസ്.എം.സി വഴി പോകേണ്ടതാണ്.
നോ പാർക്കിംഗ് സ്ഥലങ്ങൾ.
മ്യൂസിയം – കനകനഗർ റോഡ്
മ്യൂസിയം – നന്ദാവനം – ബേക്കറി റോഡ്
മ്യൂസിയം – ആർ.ആർ. ലാംമ്പ് – സ്റ്റാച്യു – കിഴക്കേകോട്ട വരെയുള്ള റോഡ്
കെൽട്രോൺ – മാനവീയം – ആൽത്തറ വരെയുള്ള റോഡ്
പട്ടം – കുറവൻകോണം – കവടിയാർ വരെയുള്ള റോഡ്
കിഴക്കേകോട്ട – അട്ടക്കുളങ്ങര – കിള്ളിപ്പാലം വരെയുള്ള റോഡ്
കിഴക്കേകോട്ട – മിത്രാനന്തപുരം – ഈഞ്ചയ്ക്കൽ വരെയുള്ള റോഡ്
മാർച്ചുമായി ബന്ധപ്പെട്ട വരുന്ന എല്ലാ വാഹനങ്ങളും ഗതാഗത തടസ്സം കൂടാതെ പോകേണ്ട സ്ഥലങ്ങൾക്കനുസരിച്ച് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. റോഡിനു പരാലൽ ആയോ, ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ലാത്തതുമാണ്.
പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ, ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതൂമാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണെന്ന് ശ്രീ.ബൽറാം കുമാർ ഉപാദ്ധ്യായ IPS ഐ.ജി.പി & ജില്ലാ പോലീസ് മേധാവി അവർകൾ അറിയിച്ചിട്ടുള്ളതാണ്.